ആനക്കുഴിക്കര തെക്കുവീട്ടിൽ

എ. ഡി. 1700 ൻ്റെ അവസാന ദശകങ്ങളിൽ ഏറനാട് താലൂക്കിലെ അനന്തായൂരിൽ നിന്നും പൂവാട്ടുപറമ്പിൽ എത്തി ആദ്യം അച്ചംവീട്ടിലും പിന്നീട് ആനകുഴിക്കര തെക്കുവീട്ടിലും താമസമാക്കിയ മോദി ഇത്തീരുമ്മ ദമ്പതികൾക്ക് കുഞ്ഞോയി ഹാജി, അബ്ദുറഹിമാൻ, കോയ മമ്മദ്, അബ്ദുള്ള, ഏനിയാൻകുട്ടി, കോയ എന്നീ ആറ് ആൺമക്കളും, ഉമ്മാച്ച, ഖദീജ, ആയിഷബി, ഇത്തീമ, പെണ്ണ് എന്നീ അഞ്ചു പെൺമക്കളും ഉൾപ്പെടെ 11 സന്താനങ്ങൾ ഉണ്ടായിരുന്നു. ഈ കുടുംബമാണ് കാലാന്തരത്തിൽ പൂവാട്ടുപറമ്പ് കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ പടർന്നു പന്തലിച്ച പ്രസിദ്ധ ആനക്കുഴിക്കര തെക്കുവീട്ടിൽ കുടുംബം....

ഇതിൽ അവസാനത്തെ മകനായ കോയ വിവാഹിതനായ ഉടനെ മരണപ്പെട്ടതിനാൽ കുടുംബ പരമ്പര രൂപപ്പെട്ടിരുനില്ലയെങ്കിലും മറ്റ് അഞ്ച് ആൺമക്കൾക്കും വലിയ കുടുംബ പരമ്പര രൂപപ്പെടുകയുണ്ടായി. അതാണ് ഇന്ന് അറിയപ്പെടുന്ന, തെക്കുവീട്ടിൽ, നടുവിലക്കണ്ടി, കൊല്ലോലത്ത്, എരഞ്ഞിക്കൽ, പൂവാട്ട്, കറുത്തേടംപറമ്പ്, ചോലക്കൽ ചെറുവറ്റടത്തിൽ, മംഗലക്കാട്ട്, അച്ചംവീട്ടിൽ, കരിപ്പാൽ, തിരുത്തിപള്ളി വടക്കേക്കര, ഇടത്തിൽ തുടങ്ങിയ കുടുംബ ശാഖകൾ. ഈ കുടുംബം അന്നും ഇന്നും ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മതപരമായ മേഖലകളിൽ പ്രശംസനീയമായ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബമാണ്.

Read More

Family Directory

മോതി ഉപ്പാപ്പയുടെ കുടുംബ പരമ്പരയിലെ ഏഴാം തലമുറ വരെ ഉൾപ്പെടുന്നതാണ് ഇപ്പോഴുള്ള ആനക്കുഴിക്കര തെക്കുവീട്ടിൽ കുടുംബം. ഏകദേശം1780 മുതൽ മരണപ്പെട്ടു പോയവരടക്കം1500ൽ പരം അംഗങ്ങളാണ് വിശാലമായ കുടുംബത്തിലുള്ളത്. ഇതിലെ ഓരോ അംഗങ്ങളെയും കുടുംബ പരമ്പര ക്രമത്തിൽ നൽകിയാണ് കുടുംബ ഡയറക്ടറി ഈ വെബ്സൈറ്റിൽ രൂപപ്പെടുത്തിയിരിക്കുന്നത്. പേര്, ഫോട്ടോ, വീട്-സ്ഥലം, ജനന/മരണ വർഷം, മൊബൈൽ നമ്പർ എന്നിവയാണ് വ്യക്തി വിവരങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂസർ ID യും പാസ്സ്‌വേർഡും നൽകി ഡയറക്ടറി പേജിലേക്ക് പ്രവേശിക്കാവുന്നതാണ്.

View Directory

Videos

News & Events

പ്രസിഡൻ്റ് & സെക്രട്ടറി സന്ദേശം

Poovattu Moideen Haji

President

ആനക്കുഴിക്കര തെക്കുവീട്ടിൽ തെക്കുവീട്ടിൽ കുടുംബ കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന കുടുംബ സംഗമവേദിയിലേക്ക് കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം. സർവ്വശക്തന്റെ അനുഗ്രഹവും, കരുതലും നമ്മൾക്ക് ഏവർക്കും ഉണ്ടാകട്ടെ.. ആമീൻ

Subire Nelluli

Gen Secretary

കുടുംബങ്ങൾ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും മനസ്സിന് കുളിർമയും സന്തോഷവും നല്കും, പരസ്പരം ബന്ധപ്പെട്ടും സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാൻ നാഥന്റെ അനുഗ്രഹം നമുക്ക് ഏവർക്കും ഉണ്ടാകട്ടെ..അമീൻ

Social Icons